കുമ്പള ഡോക്ടേഴ്‌സ് ആശുപത്രിയിൽ സ്വർണ്ണ നാണയ വിജയികളെ തിരഞ്ഞെടുത്തു


കുമ്പള: കുമ്പള ഡോക്ടേഴ്‌സ് ആശുപത്രിയിൽ ഫെബ്രുവരിയിൽ ജനിച്ച കുട്ടികൾക്കായി നടത്തിയ ലക്കി ഡ്രോ   വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഡോക്ടേഴ്സ് ആശുപത്രിയിൽ ജനിക്കുന്ന കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ച് പേർക്ക് സ്വർണ്ണനാണയമാണ് സമ്മാനമായി നൽകുന്നത്. ഫെബ്രുവരി മാസത്തിൽ റാബിയ ഷേണി, ചൈത്ര പൈവളികെ, മഷൂദ പേരാൽ, സുമലത പേരാൽ, സുമയ്യ മഞ്ചേശ്വരം എന്നിവരുടെ കുട്ടികളാണ് സമ്മാനത്തിനര്ഹരായത്. പരിപാടിയിൽ ഉമർ ഹുദവി, ഫാ. അനിൽ ഡിസിൽവ, ശ്രീ ജയാ അഡിഗാർ, ഡോ. ആയിഷത്ത് ഷംസീന, ഡോ. നിദ, ഡോ. മോനിഷ നായിക്ക്, മാനേജർ മിഥുൻ എന്നിവർ സംബന്ധിച്ചു.