പഴയകാല ഫുട്ബാൾ താരം കോട്ട കുഞ്ഞിപ്പ അന്തരിച്ചു

മൊഗ്രാൽ. മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ പഴയകാല മിന്നുംതാരം കോട്ട ഹൌസിൽ കോട്ട  കുഞ്ഞിപ്പ (75)അന്തരിച്ചു.  മൊഗ്രാൽ സ്പോർട്സ് ക്ലബിന് വേണ്ടി കളിക്കളത്തിൽ നിറഞ്ഞു നിന്ന കാലഘട്ടത്തിൽ കുഞ്ഞിപ്പയിലൂടെ നിരവധി ടൂർണമെന്റുകളിൽ വിജയം കൈവരിച്ചിരുന്നു. പിന്നീട് കുറെ കാലം ഗൾഫിലായിരുന്നു. വീട്ടിൽ വിശ്രമിക്കുന്നതിനിടെ ഇന്ന് പുലർച്ചയോ ടെയായിരുന്നു മരണം. 

ഭാര്യ :സുഹ്‌റ. മക്കൾ :ഷഹനാസ്, ഷാഹിന. മരുമക്കൾ :ജാഫർ, ആസിഫ്. മയ്യിത്ത് വൈകുന്നേരത്തോടെ കോട്ട ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.  കോട്ട കുഞ്ഞിപ്പയുടെ നിര്യാണത്തിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്‌, മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.