യോഗി ആദിത്യനാഥിൻ്റെ സന്ദർശനം; പോപുലർ ഫ്രണ്ട് പ്രതിഷേധം

 

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം. പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് നഗരത്തില്‍ പ്രതിഷേധിച്ചത്.   കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പോപുലർ ഫ്രണ്ട് പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് ബിജെപി പ്രവർത്തകർ മാർച്ചുമായെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോപുലർ ഫ്രണ്ട് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് അൽപ്പസമയത്തിനകം തുടക്കമാകും.