'വാട്സാപ്പിന്റെ പണത്തേക്കാൾ വലുതാണ് സ്വകാര്യത' -സുപ്രീംകോടതി

 


ന്യൂഡൽഹി. നിങ്ങളുടെ പണത്തേക്കാൾ വലു താണ് ജനങ്ങളുടെ സ്വകാര്യതയെന്ന്   വാട്സ്ആപ്പ്നോട് സുപ്രീംകോടതി. വാട്സ്ആപ്പ്ന്റെ പുതിയ സ്വകാര്യതാനയം  നടപ്പാക്കുന്നത്  തടയണമെന്ന ഹർജിയിൽ  കമ്പനിക്ക് നോട്ടീസ് അയച്ചു കൊണ്ടാണ്  ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ  പരമാർശം. ഫേസ്ബുക്കും, വാട്സ് ആപ്പും നാലാഴ്ചയ്ക്കകം മറുപടി നൽകണം.

വാട്സാപ്പിലെ പുതിയ സ്വകാര്യതാനയം സംബന്ധിച്ച് ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ്  പറഞ്ഞു. മറ്റു കമ്പനികളുമായി വിവരങ്ങൾ പങ്ക് വെക്കുമെന്ന  ആരോപണം നിലനിൽക്കെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ട്.നിങ്ങൾ 2ഉം 3 ഉം ലക്ഷം കോടി ഡോളർ ഇടപാടുള്ള കമ്പനികളായിരിക്കാം, എന്നാൽ ജനങ്ങളുടെ സ്വകാര്യതയ്ക്ക് അതിനേക്കാൾ പ്രാധാന്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞുkeywords:whatsapp-privacy