രാഹുൽഗാന്ധിയുടെ വയനാട്ടിൽ യുഡിഎഫ് നേട്ടം കൊയ്യുമോ..

വയനാട്. ഈ തണുപ്പ് കാലത്ത് ചൂരംമേഖല ആർക്കൊപ്പം നിൽക്കും. രാഹുൽഗാന്ധിയുടെ വയനാട് കോൺഗ്രസിനൊപ്പം നിന്നില്ലെങ്കിൽ നേതൃത്വത്തിന് വലിയ തലവേദനയാകും.

വായനാട്ടുകാരുടെ ചിരകാല സ്വപ്നമായ സർക്കാർ മെഡിക്കൽ കോളേജിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തന്നെയാണ് ഇവിടെ തിരെഞ്ഞെടുപ്പ് വിഷയം. വയനാട് ജനവാസ മേഖലകൾ പരിസ്ഥിതി ലോല പ്രദേശങ്ങളായി കേന്ത്രം പ്രഖ്യാപിച്ചതും മുന്നണികൾക്ക് തുറുപ്പു ചീട്ടാണ്. ഇതിനെതിരെ ശക്തമായ സമര പരിപാടികളാണ് ഇരു മുന്നണികളും സംഘടിപ്പിച്ചത്. ഹർത്താലും നടത്തുകയുണ്ടായി.

രാഹുലിന്റെ തട്ടകത്തിൽ തദ്ദേശ തിരെഞ്ഞെടുപ്പിൽ എൽഡിഎഫ്  ഉണ്ടാക്കിയ നേട്ടം അവർക്ക് ആശ്വസിക്കാനുള്ള വക നൽകുന്നുണ്ട്. സംസ്ഥാനത്താകെ തദ്ദേശ തിരെഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിയ മുന്നേറ്റം നടത്തിയപ്പോൾ വയനാട്ടിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. ഈ ആത്മ വിശ്വാസത്തിലാണ് യുഡി എഫ് ഫൈനൽ മത്സരത്തിനിറങ്ങുന്നത്. 3 സീറ്റിലുമാണ് വിജയലക്ഷ്യം. അതാണ് കൽപറ്റയിൽ കെപിസിസി പ്രസിഡണ്ട്‌ തന്നെ മത്സരിക്കുമെന്ന് പറഞ്ഞതും.അവിടെ ടി സിദ്ദീഖിന്റെ സ്ഥാനാര്ഥിത്വവും തള്ളിക്കളയാനാവില്ല. നിലവിലെ കക്ഷിനില ഇപ്രകാരം. എൽഡിഎഫ്  2,യുഡിഎഫ് 1.