അബുദാബിയിൽ 5, 10 വർഷ വിസ പരിഗണയിൽ

അബുദാബി. രാജ്യാന്തരതലത്തിൽ പ്രതിഭകൾക്ക് അവസരമൊരുക്കുന്ന "ത്രൈവ് അബുദാബി '' പദ്ധതികളുടെ5, 10 വർഷത്തെ ദീർഘകാല വിസ നേടാൻ  അവസരം.

സാമ്പത്തിക സേവനം,  ആരോഗ്യം, കൃഷി, വിദ്യാഭ്യാസം,കായികം,  ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ മികവ് പുലർത്തുന്ന വിദഗ്ധർ, സംരംഭകർ, നിക്ഷേപകർ തുടങ്ങിയവർക്കാണ് വിസ  ലഭിക്കുക. ഇവർക്ക് ഇരട്ട പൗരത്വവും പരിഗണനയിലുണ്ട്.