പാണക്കാട് ''പരമാർശം : വിജയരാഘവൻ ഒറ്റപ്പെടുന്നു.തിരുവനന്തപുരം. പാണക്കാട് പരാമർശത്തിൽ എ  വിജയരാഘവനെ  തിരുത്തി സംസ്ഥാന സിപിഎം. മുസ്ലിം ലീഗിനെതിരെയുള്ള നിലപാട്  പാണക്കാടിനോട് വേണ്ടെന്ന നിലപാടിലാണ് സി പി എം  നേതൃത്വവും, എൽഡി എഫ്  ഘടകകക്ഷികളും.

പാണക്കാട് തറവാടിനെയോ, തങ്ങൾമാരെയോ സിപിഎം  വിമർശിച്ചിട്ടില്ലെന്ന് ഇന്നലത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ മന്ത്രിമാരായ എം എം മണിയും, എ കെ ബാലനും   പറഞ്ഞു. എൽഡിഎഫ് കൺവീനറും, ആക്ടിങ്  സെക്രട്ടറിയുമായ വിജയരാഘവന്റെ വിവാദ പരാമർശത്തെ ആരും ന്യായീകരിക്കാൻ മുതിർന്നില്ല. മതമൗലീക  വാദികളായി പാണക്കാട്ടെ കുടുംബത്തെയും, ലീഗ് നേതൃത്വത്തെയും ചിത്രീകരിച്ചതിൽ അദ്ദേഹത്തിന് പിശക് പറ്റിയെന്നു  പാർട്ടി കരുതുന്നു.അത് ലീഗ് വിരുദ്ധ രാഷ്ട്രീയ ആക്രമണത്തിന്റെ  ഉദ്ദേശലക്ഷ്യങ്ങളെ  ദുർബലപ്പെടുത്തിയെന്നും പാർട്ടിക്ക് അഭിപ്രായമുണ്ട്. യൂഡിഎഫ് നും, അവർ തുടങ്ങി വെച്ച ഐശ്വര്യ കേരള യാത്രയ്ക്കും ഇത് ആയുധവുമായി.

അതെ സമയം എൽഡി എഫ് ഘടകകക്ഷികളും വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നതും ശ്രദ്ധേയമായി.

keyword :vijayaraghavan,cpm,issue