ബി.ജെ.പിയുടെ വിജയയാത്രയ്ക്ക് ആവേശകരമായ തുടക്കം

കാസറഗോഡ്. കാസറഗോഡ് താളിപ്പടപ്പ് മൈതാനം കാവികടലാക്കി മാറ്റി ബിജെപിയുടെ വിജയയാത്രയ്ക്ക് തുടക്കമായി. പതിനായിരങ്ങളെ സാക്ഷി നിർത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉത്ഘാടനം ചെയ്തു. അയോധ്യയിൽ  രാജ്യത്തിൻറെ അഭിമാനമായ രാമക്ഷേത്രത്തിന്റെ  നിർമ്മാണം തുടങ്ങിയപ്പോൾ കേരളത്തിൽ ശബരിമല തകർക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാമക്ഷേത്രം വെറുമൊരു ക്ഷേത്രമല്ലെന്നും അത് രാഷ്ട്രമന്ദിർ ആണെന്നും യോഗി പറഞ്ഞു.

ഭീകര,വിഘടന വാദികൾക്ക് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് ജയിലറ ഒരുക്കുമ്പോൾ കേരളത്തിൽ പിണറായി വിജയൻ മണിയറ ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.ചടങ്ങിൽ ബിജെപി സംസ്ഥാന നേതാക്കൾക്ക് പുറമെ കർണാടക ബിജെപി ജനപ്രതിനിധികൾ, നേതാക്കൾ, ഘടകകക്ഷി നേതാക്കൾ സംബന്ധിച്ചു. യാത്ര ഇന്ന് തുടക്കമാകും.