ബിജെപിയുടെ വിജയയാത്രയ്ക്ക് യുപി മുഖ്യമന്ത്രി യോഗിആദിത്യ നാഥ്‌ എത്തുന്നു


കാസറഗോഡ്. അഴിമതിക്കെതിരെയും, സമഗ്ര വികസനം ലക്ഷ്യം വെച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഫെബ്രുവരി 21ന് ഞായറാഴ്ച 3 മണിക്ക് കാസറഗോഡ് നിന്ന് ആരംഭിക്കും. 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉത്ഘാടനം ചെയ്യും. ബിജെപി യുടെ ദേശീയ -സംസ്ഥാന നേതാക്കൾ സംബന്ധിക്കും. യാത്രയുടെ വിജയത്തിനായി വൻ ഒരുക്കങ്ങളാണ് ജില്ലയിൽ നടന്നു വരുന്നത്. നിയമസഭാ തിരെഞ്ഞെടുപ്പിൽ ജില്ലയിലെ ശക്തി തെളിയിക്കാനുള്ള അവസരമായാണ് ബിജെപി പ്രവർത്തകൻ ജാഥയെ കാണുന്നത്keyword:viayayathra-surendran-bjp