13കാരിക്ക് ക്രൂരപീഡനം: രണ്ടാനച്ഛനായ പൂജാരിക്ക് 4 ജീവപരന്ത്യം

ഹരിപ്പാട്. 13കാരിയെ ഒരു വർഷത്തോളം തുടർച്ചയായി ലൈംഗികചൂഷണത്തിനിര യാക്കിയ കേസിൽ രണ്ടാനച്ചന് 4 ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു പോക്സോ കോടതി. വിവിധ വകുപ്പുകളിലായി 26 വർഷത്തെ തടവ് കൂടിയുണ്ട്. പ്രതി ജീവിതാന്ത്യം വരെ ജയിലിൽ കഴിയണമെന്നാണ് വിധിയിൽ പറയുന്നത്. ലക്ഷം രൂപ പിഴയുമുണ്ട്.  

ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിട്ടുള്ള തലയോലപ്പറമ്പ് സ്വദേശിക്കാണ് ശിക്ഷ ലഭിച്ചത്. റൂറനാട് പോലീസ്  2015ൽ  രജിസ്റ്റർ ചെയ്ത കേസിലാണിത്. 4പെണ്മക്കളുള്ള യുവതി  ഭർത്താവ് മരിച്ചതിനുശേഷം കുട്ടികളെ ബാല മന്ദിരങ്ങളിലാണ് താമസിപ്പിച്ചിരുന്നത്. അതിനിടെയാണ് പൂജാരിയായ പ്രതിയെ  വിവാഹം ചെയ്തത്. അതിന് ശേഷം വാടക വീട് എടുത്ത്  കുട്ടികൾക്കൊപ്പം താമസിച്ചു. ആ സമയത്താണ് പ്രതി മൂത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമം നടത്തുന്നത്. അതിൽ നിന്ന് രക്ഷപ്പെട്ട കുട്ടി ബന്ധുക്കളുടെ സഹായത്തോടെ മറ്റൊരാളെ വിവാഹം കഴിച്ചു. ഇളയ പെൺകുട്ടികൾ പീഡനം സഹിക്കാൻ കഴിയാതെ ബാലികാസദനത്തിലേക്ക് മടങ്ങി.12 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഏറ്റവും ഇളയ കുട്ടിയാണ് പിന്നീട് ഇവർക്കൊപ്പം താമസിച്ചിരുന്നത്. ഈ കുട്ടിയെയാണ്  ഒരു വർഷത്തോളം തുടർച്ചയായി പൂജാരി പിടിപ്പിച്ചത്.