സഭാനടപടികൾ മൊബൈലിൽ പകർത്തുന്നത് അവകാശ ലംഘനമായി കാണുമെന്ന് വെങ്കയ്യനായിഡു.ന്യൂഡൽഹി. പാർലമെൻറിലെ സംഭവങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ആവകാ ശ ചട്ട  ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയം രാജ്യസഭയിൽ ബഹളമായത് മൊബൈലിൽ പകർത്തി  ചില സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന്റെയും  ചാനലുകൾക്ക് നൽകിയതിന്റെയും  പശ്ചാത്തലത്തിലാണ് സഭാധ്യക്ഷന്റെ  മുന്നറിയിപ്പ്.

അത്തരം  അനധികൃത റെക്കോർഡുകൾ പ്രക്ഷേപണം ചെയ്താൽ പ്രത്യാഘാതങ്ങൾ ഉണ്ടാവു മെന്ന് ടെലിവിഷൻ ചാനലുകൾക്കും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
keyword:venkaiyyah,naidu