'വെള്ളം' സിനിമയുടെ വ്യാജ പതിപ്പ് കണ്ടവർ നിർമ്മാതാവിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചു തുടങ്ങി

കൊച്ചി. തീയേറ്ററിൽ പോകാതെ പുതിയ സിനിമയുടെ വ്യാജ പതിപ്പ് ഫോണിലും, കമ്പ്യൂട്ടറിലും  കണ്ടവർ ഒടുവിൽ "പശ്ചാത്തപിച്ച് '' നിർമ്മാതാവിന്റെ  അക്കൗണ്ടിലേക്ക് ടിക്കറ്റിന്റെ പണം അയച്ചു തുടങ്ങി. കഴിഞ്ഞമാസം റിലീസായ വെള്ളം എന്ന സിനിമയുടെ നിർമ്മാതാവായ രഞ്ജിത്ത് മണബ്രക്കാട്ടിന്റെ   അക്കൗണ്ടിലേക്കാണ്  ചിലർ കാശ് അയച്ചു കൊടുത്തത്. 50 രൂപ മുതൽ 200 രൂപ വരെയാണ് പലരും അയച്ചിരിക്കുന്നത്.

ചിത്രത്തിൻറെ വ്യാജ പതിപ്പ്  ഇറങ്ങിയതിനെതിരെ പോലീസിൽ പരാതി കൊടുത്ത സാഹചര്യത്തിൽ ഫോണിലും, പല ക്ഷമാ പണങ്ങൾ വരുന്നുണ്ടെന്ന് രഞ്ജിത്ത് പറയുന്നു. ചിത്രം റിലീസായതിനൊപ്പം തന്നെ വ്യാജ പതിപ്പ് ഉണ്ടാക്കുകയും, അത് പ്രചരിപ്പിക്കുകയും ചെയ്തവരാണ് ഇപ്പോൾ അക്കൗണ്ടിലേക്ക് പണം അയക്കുന്നവരിലേറെയും.

 ടിക്കറ്റ് ചാർജ് അയച്ചുകൊടുത്തുവെങ്കിലും കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് "വെള്ളം'' സിനിമയുടെ അണിയറ പ്രവർത്തകരുടെ തീരുമാനം.