അജ്ഞാത വാഹനമിടിച്ചാലും ഇനി നഷ്ടപരിഹാരം.


തിരുവനന്തപുരം. അജ്ഞാത വാഹനമിടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സയും, നഷ്ടപരിഹാരവും നൽകാൻ വാഹന ഇൻഷുറൻസിൽ നിന്ന്  നിശ്ചിതശതമാനം മാറ്റിവെക്കും. ഇതിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമ രൂപമായി. പരിക്കേൽക്കുന്നവർക്ക് 1.5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയുമുണ്ട് . 

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളിടിച്ചു  പരിക്കേൽക്കുന്നവർക്ക് ചികിത്സ നൽകാൻ എല്ലാ വാഹന ഇൻഷുറൻസ് പോളിസികളിലും നിശ്ചിത ശതമാനം  തുക മാറ്റിവെയ്ക്കും.ഇതിനായി അധികപ്രീമിയം ഈടാക്കാൻ കമ്പനികൾക്ക് അനുമതി നൽകും.

keyword:vehicle,accident