ഉത്തരാഖണ്ഡിലെ മഞ്ഞുമല തകർച്ച : തിരച്ചിൽ പുനരാരംഭിച്ചു

ചമോലി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നുണ്ടായ ദുരന്തം നേരിടാനുള്ള രക്ഷാ പ്രവർത്തനം രാവിലെയോടെ പുനരാരംഭിച്ചു.ഇന്നലെ രാത്രിയോടെ നിർത്തിവെച്ചിരുന്നു.

രക്ഷാപ്രവർത്തനത്തിന് കേന്ദ്ര സർക്കാർ ഹെലികോപ്റ്റർ അടക്കമുള്ള എല്ലാ സംവി ധാനവും ഒരുക്കിയിട്ടുണ്ട്.സംസ്ഥാന മുഖ്യമന്തി തന്നെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.  മഞ്ഞുമല തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതിനകം 8മൃ തദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കര -വ്യോമ സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിവരുന്നു. 170 ഓളം പേരെ കാണാതായിട്ടുണ്ടെന്നും പറയുന്നു. 

മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടർന്നാണ് ജോഷിമഠിൽ ദൗലിംഗംഗ നദി കരകവിഞ്ഞു ഒഴുകിയത് വെള്ളപൊക്കത്തിനിടയാക്കി. ഇതേ തുടർന്ന് നിരവതി വീടുകൾ തകർന്നു. നിരവധിപേർ വെള്ളപ്പാച്ചിലിൽ ഒഴുകി പോയി. ഇതിനിടയിൽ കുറേപ്പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കഴിഞു. ഇത് ദേശീയ ദുരന്തമാണെന്നും, രാജ്യം ഒറ്റകെട്ടായി ഉത്തരാഖണ്ഡിനോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.