തൊഴിലില്ലായ്മ :2019ന് ശേഷമുള്ള കണക്കുകൾ കേന്ദ്രത്തിനില്ല


ന്യൂഡൽഹി. രാജ്യത്തെ തൊഴിലില്ലാത്തവരുടെ  കണക്ക് ശേഖരിച്ചിട്ടുണ്ടോ  എന്ന ചോദ്യത്തിന് 2019വരെയുള്ള  കണക്ക് മാത്രം നൽകി കേന്ദ്രസർക്കാർ. രാജ്യസഭയിൽ ലോക് താന്ത്രിക്  ജനതാ ദൾ  അംഗം എം വി ശ്രെയംസ്  കുമാറിന്റെ  ചോദ്യത്തിനാണ് തൊഴിൽ  സഹമന്ത്രി സന്തോഷ്കുമാർ ഗംഗവാർ  അപൂർണമായ ഉത്തരം നൽകിയത്.

കോവിടും,  സാമ്പത്തികമാന്ദ്യവും  കാരണം രാജ്യത്ത് തൊഴിലില്ലായ്മ വൻ തോതിൽ വർദ്ധിച്ചു വരുന്ന റിപ്പോർട്ടുകളുടെ  പശ്ചാത്തലത്തിലായിരുന്നു എം പി യുടെ ചോദ്യം. ഇതിനാണ് കൃത്യമായ കണക്ക് നൽകാൻ കേന്ദ്ര സർക്കാരിന് കഴിയാതെ പോയത്.