തിരുവനന്തപുരം.കോവിഡ് മൂലം വിദേശത്ത് നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലി നഷ്ടപ്പെട്ടു ഇതുവരെ സംസ്ഥാനത്ത് വന്നിറങ്ങിയത് 8,33,550പേർ.
തൊഴിൽ നഷ്ടപ്പെട്ടു ഗൾഫ് രാജ്യങ്ങളിൽനിന്നു ഉൾപ്പെടെ വിദേശത്തുനിന്ന്7,18,420പേരും, ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള 1,15, 130 പേരുമാണ് നോർക്കയുടെ കണക്ക് പ്രകാരം കോവിഡ്നു ശേഷം കേരളത്തിലേക്ക് മടങ്ങിയത്. പാസ്സില്ലാതെ വരുന്നവർ വേറെയും.