കടൽക്കൊള്ള :യൂഡി എഫ് തീരദേശ യാത്ര നടത്തുന്നു

തിരുവനന്തപുരം. കടൽ കോള്ളയുടെ മുഴുവൻ വിവരങ്ങളും ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണമെന്നും, ഫിഷറീസ് മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു യുഡിഎഫ് 2 തീരദേശ യാത്രകൾ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു.

മാർച്ച് ഒന്നിന് വൈകുന്നേരം നാലുമണിക്ക് കാസർഗോഡ് കസബ കടപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യാത്ര ഉദ്ഘാടനം ചെയ്യും.ഈ വടക്കൻ മേഖല യാത്ര  ടി എൻ പ്രതാപൻ എം പി നയിക്കും. 

മുൻമന്ത്രി ഷിബു ബേബി ജോൺ നയിക്കുന്ന ദക്ഷിണ മേഖല യാത്ര കെപിസിസി അധ്യക്ഷൻ  മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. രണ്ടു ജാഥകളും  മാർച്ച് ആറിന് വൈകുന്നേരം നാലുമണിക്ക് എറണാകുളം ജില്ലയിലെ പൈപ്പിൻ  നിയോജക മണ്ഡലത്തിൽ സമാപിക്കും. സമാപന സമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 27 ന് നടക്കുന്ന തീരദേശ ഹർത്താലിന് യൂഡിഎഫ് പിന്തുണ നൽകുമെന്നും എംഎം ഹസ്സൻ  അറിയിച്ചു.