കേരളത്തിൽ ഐശ്വര്യം തിരിച്ചെത്തിയെന്ന് യുഡി എഫ്; യാത്രയുടെ സമാപനം ഇന്ന്

തിരുവനന്തപുരം. നടക്കാൻ പോകുന്നത് ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണെന്ന് വിളിച്ചോതി യുഡിഎഫിന്റെ രാഷ്ട്രീയ പ്രചരണ ജാഥയ്ക്ക് ഇന്ന് തലസ്ഥാനത്ത് കൊടിയിറക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നുള്ള ഉയർത്തെഴുനേൽപ്പായി   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര മാറിയെന്നാണ് യുഡിഎഫ് വിലയിരുത്തൽ. 

ശംഖുമുഖം കടപ്പുറത്ത് ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന പരിപാടി രാഹുൽ ഗാന്ധി എം പി ഉദ്ഘാടനം ചെയ്യും. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ആഹ്വാനമാ  യിരിക്കും രാഹുൽ ഗാന്ധി നടത്തുക.