വിചാരണ നീണ്ടാൽ യുഎ പിഎ കേസിൽ ജാമ്യം നൽകാം -സുപ്രീംകോടതി.ന്യൂഡൽഹി. വേഗത്തിൽ വിചാരണ നേരിടാനുള്ള പ്രതിയുടെ  മൗലികവകാശം ലംഘിക്കപ്പെട്ടാൽ യുഎപി എ കേസിൽ ജാമ്യം നൽകാമെന്ന് സുപ്രീംകോടതി.യുഎപി എ യുടെ 43 ഡി (5) വകുപ്പ് പ്രകാരം ഇത്തരം സാഹചര്യങ്ങളിൽ ജാമ്യം നൽകുന്നതിന് ഹൈ  കോടതികളെയും, സുപ്രീം കോടതിയെയും  തടയുന്നില്ലെന്ന്  ജസ്റ്റിസ് എൻവി രമണ   അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മത നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ടി ജെ  ജോസഫിൻറെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലെ പ്രതി കെ എം നജീബിന് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ്  ശരിവച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
keyword:uapa,case