സൗദി, കുവൈത്ത് യാത്രക്കാർ മടങ്ങണമെന്ന് യുഎഇ ഇന്ത്യൻ എംബസി

ദുബായ്. യുഎഇ യിൽ  കുടുങ്ങിയ സൗദി, കുവൈത്ത് യാത്രികർ  നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് യുഎഇലെ  ഇന്ത്യൻ എംബസിയും, ദുബായ് ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. യുഎഇൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദിയും, കുവൈത്തും വിലക്കേർപെടുത്തിയ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

നിലവിലെ കോവിഡ്  നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ യു  എഇ വഴി സൗദിയിലേക്കും, കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. അതിനാൽ നാട്ടിൽ നിന്ന് വരുന്നവർ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. 

സൗദി നിശ്ചിത കാലത്തേക്കാണ് അതിർത്തി അടച്ചിരിക്കുന്നത്. കുവൈത്താകട്ടെ രണ്ടു ആഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബഹ്റൈൻ, ഒമാൻ വഴി സൗദിയിലേക്ക് പോകുന്നവർ 14 ദിവസം ക്വാററ്റീനിൽ കഴിഞ്ഞതിനു ശേഷമേ പോകാനാവൂ.