നീലേശ്വരത്ത് റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ വയോധികനും യുവതിയും തീവണ്ടി തട്ടി മരിച്ചു. കിഴക്കന്‍ കൊഴുവല്‍ സ്വദേശിയും പഴയകാല വാദ്യ കലാകാരനുമായ ചന്ദ്രന് മാരാര്‍ (70), മകന്റെ ഭാര്യ ചെറുവത്തൂര്‍ സ്വദേശിനി അഞ്ജു (30) എന്നിവരാണ് മരിച്ചത്. പുതുക്കൈയിലെ ബന്ധുവിട്ടീലേക്കുള്ള യാത്രക്കിടെ ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം.