രണ്ടാം കുറ്റവിചാരണയും അതിജീവിച്ച് ട്രംപ് തിരിച്ചു വരുന്നു

വാഷിങ്ടൻ. യുഎസ് സെനറ്റിലെ വിചാരണയ്ക്കൊടുവിൽ കുറ്റവിമുക്തനാക്കപ്പെട്ട യുഎസ്  മുൻ പ്രസിഡണ്ട് റൊണാൾഡ് ട്രംപ്  ഇതോടെ തിരിച്ചു വരവിനുള്ള വഴിയൊരു ങ്ങി. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം  അംഗീകരിക്കാതെ സ്വന്തം അനുയായികളോട് കലാപാഹ്വാനം നടത്തി പാർലമെൻറ് ആക്രമണത്തിന് വഴിതെളിചെന്ന  ആരോപണത്തിൽ നടന്ന കുറ്റവിചാരണയ്ക്കാണ് പ്രതീക്ഷിച്ചതു പോലെയുള്ള അന്ത്യം.

അധികാരദുർവിനിയോഗത്തിന്റെ  പേരിൽ കഴിഞ്ഞവർഷവും ഇoപീച്  ചെയ്യപ്പെട്ടപ്പോഴും കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. തൻറെ രാഷ്ട്രീയ ജീവിതത്തിന് തിരശീലയിടാനുള്ള  ഡെമോക്രാറ്റുകളുടെ ശ്രമം പരാജയപ്പെട്ടന്നായിരുന്നു ട്രംപിന്റെ  പ്രതികരണം. സജീവ രാഷ്ട്രീയത്തിലേക്ക് വരുന്ന മാസങ്ങളിൽ തിരിച്ചെത്തുമെന്ന സൂചനയും ട്രംപ് നൽകി.