മലപ്പുറം. നാലര വർഷത്തിനിടെ സംസ്ഥാനത്ത് സസ്പെൻഡ് ചെയ്തത് 51,198 പേരുടെ ലൈസൻസ്. അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, അമിതവേഗം, മദ്യപിച്ചും, മൊബൈൽ ഫോൺ ഉപയോഗിച്ചും വാഹനം ഓടിക്കൽ, അമിതഭാരം കയറ്റൽ തുടങ്ങിയ കരണങ്ങളാലാണിത്.
259 കെഎസ്ആർടിസി ഡ്രൈവർമാരും ഈ പട്ടികയിലുണ്ട്. 2019ൽ മാത്രം 21. 746 പേർക്കെതിരെ നടപടി സ്വീകരിച്ചു. അപകടത്തിൽ മരണം സംഭവിച്ചെങ്കിൽ ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുക. മദ്യപിച്ച് ഓടിച്ചാൽ ആറുമാസവും, അമിതവേഗം ഉൾപ്പെടെയുള്ളവർക്ക് മൂന്നുമാസവുമാണ് സസ്പെൻഷൻ കാലാവധി. മൂന്നു തവണ സസ്പെൻഡ് ചെയ്താൽ ലൈസൻസ് തന്നെ റദ്ദാക്കും.