കർഷക സംഘടനകളുമായി ചർച്ച നടത്തി മൂന്നംഗസമിതി

ന്യൂഡൽഹി. കർഷക നിയമങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി 12 കർഷക സംഘടനകളുമായി ചർച്ച നടത്തി. ബംഗാളിൽ നിന്ന് അടക്കമുള്ള സംഘടനകൾ പങ്കെടുത്തു. ഓൺലൈനായും നേരിട്ടും സമിതി അഭിപ്രായം തേടുന്നുണ്ട്. ആന്ധ്ര, തെലുങ്കാന, ബിഹാർ, ജമ്മുകാശ്മീർ, മധ്യപ്രദേശ്, രാജസ്ഥാൻ,ഉത്തർപ്രദേശ്  എന്നിവിടങ്ങളിൽ നിന്നുള്ള  സംഘടനകൾ അഭിപ്രായങ്ങൾ അറിയിച്ചു. 20 വരെ അഭിപ്രായങ്ങൾ അറിയിക്കാൻ അവസരമുണ്ട്.

കർഷക സമരം രമ്യമായി  പരിഹരിക്കുന്നതിന്  സർക്കാരും, കർഷകരും ശ്രമിക്കണമെന്നതാണ് തന്റെ  വ്യക്തിപരമായ അഭിപ്രായമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞു. കൃഷി നമ്മുടെ നാടിൻറെ അടിസ്ഥാന സംസ്കാരമാണ്. കർഷകരുടെ പ്രശ്നങ്ങൾ വഴി തിരിഞ്ഞ് രാഷ്ട്രീയമായി പോകരുത്.ഉപരാഷ്ട്രപതി അഭിപ്രായപെട്ടു.