തലപ്പാടിയിൽ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന

തലപ്പാടി. മംഗലാപുരത്തിനടു ത്തുള്ള  തലപ്പാടിയിൽ  സൗജന്യമായി ആർടിപിസിആർ  പരിശോധന നടത്തുമെന്ന് കർണാടക ആരോഗ്യവിഭാഗം അറിയിച്ചു.ഇങ്ങനെയിരിക്കെ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഉള്ളവരെ  മാത്രമേ കേരളത്തിൽ നിന്ന് പ്രവേശിക്കുകയുള്ളൂവെന്ന നിർദ്ദേശത്തെ വിവാദമാകേണ്ട  കാര്യമില്ലെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

ഇതിന്റെ പേരിൽ നടക്കുന്ന തർക്കവും, പ്രതിഷേധവും അനാവശ്യമാണ്. തിങ്കളാഴ്ച ഇവിടെ കോവിഡ്  പരിശോധനാ കേന്ദ്രത്തിൽ325 പേരാണ് സ്രവം  നൽകിയത്. ചൊവ്വാഴ്ച 287പേരും പരിശോധനയ്‌ക്കെത്തി. ഇവിടെ പരിശോധനയ്ക്കെത്തിയ എല്ലാവരുടെയും മൊബൈൽ നമ്പറിൽ എസ്ആർഎഫ്ഐ ഐഡിയുണ്ട്. കോവിഡ്  പരിശോധന റിപ്പോർട്ട് വരുംവരെ ഈ ഐഡി വെച്ച്  അവർക്ക് കർണാടകത്തിലേക്ക് പ്രവേശിക്കാമെന്നും  ഉദ്യോഗസ്ഥർ വ്യക്തമാക്കി.