തലപ്പാടി ടോൾ ബൂത്തിൽ കെഎസ്ആർടിസി ഒരു ദിനം നൽകുന്ന പിഴ 21, 000 രൂപ

കാസർഗോഡ്. കേരളത്തിനകത്തെ ടോൾ  ബൂത്തുകളിൽ  കെഎസ്ആർടിസി ബസുകൾക്ക്‌  ടോൾ  നൽകാതെ സർവീസ് നടത്താമെങ്കിലും അന്തർ സംസ്ഥാന സർവീസുകളിൽ  കെഎസ്ആർടിസിക്ക് വലിയ പിഴയാണ് നൽകേണ്ടിവരുന്നത്.

കാസർഗോഡ് ഡിപ്പോയിൽ നിന്നും മംഗളൂരുവിലേക്ക്  സർവീസ് നടത്തുന്ന ബസ്സുകൾക്ക് തലപ്പാടി ടോൾ ബൂത്തിൽ ഒരുദിവസം ചെലവാക്കേണ്ടി വരുന്നത് 21,000 രൂപയാണ്. പാസ്ടാഗ് ഉണ്ടെങ്കിൽ ടോൾ ബൂത്തുകളിൽ മംഗളൂരുവിലേക്ക്  പോകുമ്പോൾ 130 രൂപയും തിരിച്ചു വരുമ്പോൾ 90 രൂപയുമാണ് നൽകേണ്ടത്.ഫാസ്ടാഗ് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ 130 രൂപയുടെ ഇരട്ടി തുകയായ 260 രൂപയാണ് പിഴയടക്കം  നൽകേണ്ടത്. ഒരു കെഎസ്ആർടിസി ബസിന്  മംഗളൂരു പോയി  തിരിച്ചുവരാൻ പിഴ അടക്കം 520 രൂപയാണ് ചെലവാകുന്നത്.ഇങ്ങിനെ ഒരു ദിവസം 70തവണ പോയിവരാൻ കെഎസ് ആർടിസി കാസറഗോഡ് മാത്രം പാഴാക്കുന്നത് 21,000രൂപയാണ്
keyword:thalappady-toll-ksrtc