യുവജനരോഷം ആളിക്കത്തുന്നതിനിടയിൽ 'താൽക്കാലിക'കാർക്ക് ചാകര

തിരുവനന്തപുരം. പിഎസ് സി നിയമനം സുതാര്യമാക്കണമെന്നും, തൊഴിൽ കാത്തു കഴിയുന്ന  യുവാക്കളോട് നീതി കാണിക്കണമെന്നും ആവശ്യപ്പെട്ടു സംസ്ഥാനത്തെ  യുവജനസംഘടനകൾ പി എസ് സി ഓഫീസുകളിലേക്ക് മാർച്ചും, സംഘർഷവും നടക്കുന്നതിനിടെ സർക്കാർ വകുപ്പുകളിലും, സ്ഥാപനങ്ങളിലും താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർ വലിയ ആവേശത്തിലാണ്.

പിഎസ്‌സിയെ നോക്കുകുത്തിയാക്കി താൽക്കാലികകാർ സ്ഥിരപ്പെടുത്താനുള്ള ശുപാർശ  മേലധികാരികളെ കൊണ്ടു തയ്യാറാക്കിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് എല്ലായിടത്തും നടക്കുന്നത്. തുടർച്ചയായ മന്ത്രിസഭാ യോഗങ്ങളിൽ താൽക്കാലികകാരെ സ്ഥിരപ്പെടുത്തുന്നത് അറിഞ്ഞാണ് മറ്റു ഓഫീസുകളിൽ ഉള്ളവരും ഇപ്പോൾ സമരം നടത്തുന്നത്.