കെട്ടി പൊക്കിയത് വെറുതെയായി : ടാറ്റ ആശുപതി ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ.കാസറഗോഡ്. കോവിഡ് കാലത്ത് ടാറ്റ ഗ്രൂപ്പ്‌ നിർമ്മിച്ചു  സർക്കാരിന് കൈമാറിയ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കോവിഡ്  ആശുപത്രി ഇപ്പോഴും പ്രവർത്തനസജ്ജമായി ട്ടില്ല. വലിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറ്റാ കമ്പനി 124 ദിവസംകൊണ്ട് ആശുപത്രിയുടെ  നിർമാണം പൂർത്തിയാക്കിയെങ്കിലും സർക്കാറിൻറെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്.

വെൻറിലേറ്റർ സൗകര്യം ഉള്ള ആശുപത്രിയാക്കി മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് പ്രാഥമിക ചികിത്സാ സൗകര്യം മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ. കഴിഞ്ഞ ഒക്ടോബർ 28-നായിരുന്നു തിരക്കിട്ട് ആശുപത്രി തുറന്നുകൊടുത്തത്. ആവശ്യമായ ഉപകരണങ്ങളോ, ആശുപത്രിയിൽ മറ്റു അടിസ്ഥാന  സൗകര്യങ്ങളോ  ഒരുക്കിയിരുന്നില്ല. ഇത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.

സർക്കാർ 191 തസ്തികകൾ  സൃഷ്ടിച്ചെങ്കിലും പകുതിയോളം ജീവനക്കാരെ മാത്രമാണ് ഇതിനകം നിർമിച്ചത്. അഞ്ചേക്കർ സ്ഥലത്ത് പരന്നു കിടക്കുന്നതാണ് ടാറ്റ ആശുപത്രി. 541 കിടക്കകളാണ് ഒരുക്കിയത്.  നിലവിൽ 80 രോഗികൾ മാത്രമാണ് ആശുപത്രിയിൽ ഉള്ളത്.

keyword:tata,covid,hospital