ശശികലയുടെ വരവ് :തമിഴ്നാട് രാഷ്ട്രീയം കലങ്ങി മറിയുന്നു

ചെന്നൈ. "പുഴയ്ച്ചി തലൈവിയായി'' തന്നെ ശശികലയുടെ രണ്ടാം വരവ് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവിന് വഴിയൊരുക്കി. 4 കൊല്ലത്തെ ജയിൽ ശിക്ഷ കഴിഞ്ഞു ബംഗളുരുവിൽ നിന്ന് ചെന്നൈയിലെത്തിയത് വഴിനീളെ സ്വീകരണം ഏറ്റു വാങ്ങിയാണ്. അതും വലിയ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ. 

 അണ്ണാ ഡിഎംകെ യിൽ നിന്ന്  ജനറൽ സെക്രട്ടറിയായിരിക്കെ  നേരത്തെ പുറത്താക്കപ്പെട്ട ശശികല ഇനി സജീവ രാഷ്ട്രീയത്തിലേക്കെന്നു സൂചനയും നൽകി. ജയലളിതയെ പുകഴ്ത്തിയും, ചിത്രത്തിൽ പൂക്കളർപ്പിച്ചും യാത്രയിലുടനീളം "ചിന്നമ്മ'' താൻ മാത്രമാണ്  ജയലളിതയുടെ പിൻ ഗാമിയെന്ന് വിളിച്ചു പറഞ്ഞു. കൂടിനിന്ന ആയിരങ്ങളെ അമ്മ മോഡലിൽ തന്നെ അഭിവാദ്യം ചെയ്തത് പ്രവർത്തകർക്ക് ആവേശമായി.