എസ് വൈ എസ് കർമ്മ പദ്ധതി ഫോകസ് '21നടപ്പിലാക്കും - കുമ്പള മേഖല

 

കുമ്പള :എസ് വൈ എസ് ജില്ലാ കമ്മറ്റി ഒന്നാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ആറ് മാസത്തെ പ്രവർത്തന കലണ്ടർ ഫോകസ് '21 നടപ്പിലാക്കാൻ കുമ്പള മേഖല കമ്മറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാർച്ച്‌ രണ്ടാം തിയ്യതി മേഖല ക്യാമ്പ് സംഘടിപ്പിക്കും. യോഗം മജിലിസുന്നൂർ ജില്ലാ അമീർ സയ്യിദ് ഹാദി തങ്ങൾ  ഉൽഘടനം ചെയ്തു പ്രസിഡന്റ്‌ മുൽക്കി അബ്ദുള്ള മുസ്ലിയാർ അധ്യക്ഷത വഹിച്ചു, മേഖല ട്രൈനർ സലാം ഫൈസി ക്ലാസെടുത്തു.എം എച്ഛ് അബ്ദുൽ റഹ്മാൻ, അബ്ദുള്ള ബന്നഗുലം, പള്ളി കുഞ്ഞി കടവത്ത്, കാദർ ഉളുവാർ, മുഹമ്മദ് കുഞ്ഞി മൈമൂൺ നഗർ, മുഹമ്മദ് അന്തു, അബ്ദുള്ള അലിക്ക,കെ എച്ഛ് കുഞ്ഞി ഉറുമി, ഖാലിദ് ബബ്രണ, മൊയ്‌ദു നാട്ടക്കൽ, എൻ കെ യൂസുഫ്, അബ്ദു റഹ്മാൻ ബന്ധശാല, കെ എസ് ഇബ്രാഹിം കുമ്പള എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.