ജില്ലാഎസ്.വൈ.എസ് ട്രൈനേർസ് ശിൽപ്പശാല നടത്തി

കാസർകോട്: എസ്.വൈ.എസ്.കാസർകോട് ജില്ലാ  കമ്മിറ്റി യുടെ ഫെബ്രുവരി മുതൽ ശാഖ, പഞ്ചായത്ത്, മേഖല, ജില്ലാ തലത്തിൽ അടിയന്തര പ്രാധാന്യത്തോടെ ആറ് മാസം കൊണ്ട് നടപ്പിലാക്കുന്ന ഒന്നാം ഘട്ട കർമ്മ പദ്ധതി ഫോക്കസ്"21 ൻ്റെ ഭാഗമായി ശാഖ തലങ്ങളിൽ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നതിനുള്ള ആർ.പി.മാരെ പരിശീലിപ്പിക്കുന്നതിനുള്ള ട്രൈനേർസ് ശിൽപശാല  ഉദുമ - കാപ്പിൽ  സനാബിലകത്ത് പാലസിൽ  നടന്നു.  ജില്ലാ ജനറൽ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴയുടെ അധ്യക്ഷതയിൽ  പ്രസിഡണ്ട് പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട് ഉൽഘാടനം ചെയ്യും.ഇബ്രാഹിം ബാഖവി പൊന്യം  ക്ലാസെടുത്തു. ഫോക്കസ്"21 കോഡിനേറ്റർ റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. മജ്ലിസുന്നൂർ ജില്ലാ അമീർ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥ നടത്തി.ഹാശിം ദാരിമി ദേലംപാടി, ലത്തീഫ് മൗലവി മാവിലാടം, ബഷീർ പള്ളങ്കോട്, മൊയ്തു ചെർക്കള,  അശ്റഫ് ഫൈസി ദേലംപാടി, മുഹമ്മദ് കുഞ്ഞി മാഷ് തൃക്കരിപ്പൂർ, മുനീർ ഫൈസി ഇഡിയടുക്ക, മുൽക്കി അബ്ദുല്ല മൗലവി, റിയാസ് മൊഗ്രാൽ, മൊയ്തീൻ കുഞ്ഞി മാഷ് പെരുമ്പട്ട തുടങ്ങിയവർ പ്രസംഗിച്ചു.