കാസറഗോഡ്. ത്രിതല പഞ്ചായത്ത്കളിൽ 2019-20ലെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിൻറെ സ്വരാജ് ട്രോഫികളിൽ കാസർഗോഡ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒന്നുമില്ല. പദ്ധതി പ്രവർത്തനങ്ങളിൽ മികവ് പുലർത്താനാകാത്തതാണ് പോരായ്മയായി ചൂണ്ടികാണിക്കുന്നത്.
മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിൻറെ സ്വരാജ് ട്രോഫിക്ക് അർഹത നേടിയത് കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്താണ്. മികച്ച ബ്ലോക്ക് പഞ്ചായത്തായി കൊല്ലം ജില്ലയിലെ മുഖത്തലയും, മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം തിരുവനന്തപുരവും നേടി.
ഗ്രാമപഞ്ചായത്തുകളിൽ രണ്ടും, മൂന്നും സ്ഥാനങ്ങൾ പാലക്കാട് ജില്ലയിലെ വെള്ളിനേഴിയും, കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയുമാണ്. ബ്ലോക്ക് പഞ്ചായത്തിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, മലപ്പുറം ജില്ലയിലെപെരുമ്പടപ്പ് എന്നിവയാണ്.
ജില്ലാതലത്തിൽ കാസർഗോഡ് ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടിയത് ചെറുവത്തൂർ, ഈസ്റ്റ് എളേരി പഞ്ചായത്തുകക്കാണ്. ഇത് മാത്രമാണ് ജില്ലയ്ക്ക് ലഭിച്ച അംഗീകാരവും
keyword;swaraj-trophy-award