ശക്തമായ സംശയം തെളിവിന് പകരമല്ല - സുപ്രീംകോടതി

ന്യൂഡൽഹി. എത്ര ശക്തമായ സംശയം ആണെങ്കിലും അത് തെളിവിന് പകരമാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കുറ്റം സംശയാതീതമായി തെളിയുംവരെ പ്രതി  നിഷ്കളങ്കനാണെന്ന് സങ്കൽപ്പിക്കണമെന്നും ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബഞ്ച് പറഞ്ഞു.

ഹോംഗാർഡിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ട ഒഡീഷ  ഹൈക്കോടതി വിധി ശരിവെച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. സംശയം എത്രതന്നെ ബലമുള്ളതാ ണെങ്കിലും തെളിവിന് പകരമാവില്ലെന്ന് ഒട്ടേറെ വിധികളിൽ  സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.