പാറ്റ്ന. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. മറ്റൊരു പ്രതിയായ സ്കൂൾ അധ്യാപകനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.പാറ്റ്നയിലെ ഒരു സ്കൂൾ പ്രിൻസിപ്പലായ അരവിന്ത് കുമാറിനെയാണ് പ്രതേക പോക്സോ കോടതി ജഡ്ജി അവദേഷ്കുമാർ വധ ശിക്ഷയ്ക്ക് വിധിച്ചത്. ഒപ്പം ഒരു ലക്ഷം രൂപ പിഴയും അടക്കണം.
അധ്യാപകനായ അഭിഷേക് കുമാറിനെയാണ് ജീവപരന്ത്യം തടവിനും, 50,000രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2018 ലാണ് കേസിനു ആസ്പദമായ ക്രൂര പീഡനം നടന്നത്. തുടർച്ചയായ ആരോഗ്യ പ്രശ്നങ്ങൾ കാരണം പെൺകുട്ടിയെ മാതാ പിതാക്കൾ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പ്രിൻസിപ്പലും, അധ്യാപകനും കൂടി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കിയ വിവരം പുറത്തായത്.
keyword:students-rape