ഇന്ധനവില വര്‍ദ്ധന; സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്


സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. മാര്‍ച്ച്‌ ഒന്നിന് ജില്ലയിലെ ഓട്ടോ- ടാക്‌സി, ലോറി, ബസ്, ടെമ്ബോ സ്റ്റാന്‍ഡുകളില്‍ പണിമുടക്ക് പ്രചാരണത്തിന്റെ ഭാഗമായി പ്രകടനം നടത്തും. സ്വകാര്യ വാഹന ഉടമകളും വാഹനങ്ങള്‍ റോഡിലിറക്കാതെ സഹകരിക്കണമെന്ന് സംഘടനകള്‍ പറഞ്ഞു.

സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.