പ്രചരണ ഗാനങ്ങൾ പ്രകാശനം ചെയ്തുകാസറഗോഡ് :നിരന്തരം തുടർന്നുകൊണ്ടിരിക്കുന്ന സർക്കാരിന്റെ അവഗണനയ്ക്കും  അവകാശ ധ്വംസനങ്ങൾക്കുമെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടക്കുന്ന സിവിൽ സർവ്വീസ് സംരക്ഷണ യാത്രയുടെ  പ്രചരണാർത്ഥം എസ് ഇ യു കാസറഗോഡ് ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന പ്രചരണ ഗാനങ്ങൾ  .ബഹു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ,SEU സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസർ നങ്ങാരത്തിന് നൽകി പ്രകാശനം ചെയ്തു . ജില്ലാ സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട,  ടി കെ അൻവർ സംബന്ധിച്ചു.. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി കെ അൻവർ രചിച്ച ഗാനം  പ്രശസ്ത ഗായിക ഖദീജ രാമന്തളിയാണ് ആലപിച്ചിരിക്കുന്നത്.


keyword:songs,seu,programme