സാമൂഹിക മാധ്യമങ്ങൾ നിയമം പാലിച്ചില്ലെങ്കിൽ നടപടി - കേന്ദ്രം

ന്യൂഡൽഹി. ഇന്ത്യൻ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സാമൂഹിക മാധ്യമ ഫ്ലാറ്റ് ഫോമുകൾക്കെതിരെ  കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര സർക്കാർ. വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് ട്വിറ്ററിന്  താക്കീത് നൽകിയതിന് പിന്നാലെയാണ് ഐടി മന്ത്രി രവിശങ്കർ പ്രസാദ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

മാധ്യമ സ്വാതന്ത്ര്യത്തിനും, വ്യക്തികളുടെ അവകാശത്തിനൊപ്പം   തന്നെയാണ് സർക്കാർ. അതോടൊപ്പം രാജ്യസുരക്ഷയും ക്രമസമാധാനവും  പ്രധാനമാണ്. വിദ്വേഷവും, തെറ്റായ വിവരങ്ങളും പരത്തരുതെന്നും  മന്ത്രി പറഞ്ഞു.