കാസർകോട്: സി.എം അബ്ദുല്ല മൗലവി, ജീവിതവും ദർശനവും എന്ന പേരിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നാളെ രാവിലെ 10 മണിക്ക് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് സ്പീഡ് വേ ഇൻ ഹാളിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. സമസ്ത വൈസ് പ്രസിഡൻറ് യു.എം അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡണ്ട് സുഹൈർ അസ്ഹരി അധ്യക്ഷത വഹിക്കും. സി.എം ഉസ്താദ് ജീവിതവും ദർശനവും എന്ന വിഷയത്തിൽ താജുദ്ദീൻ ദാരിമി പടന്നയും, കേസിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടിയും പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ, ജില്ല നേതാക്കൾ പോഷക ഘടകങ്ങളുടെ സാരഥികളും വിവിധ രാഷ്ട്രീയ പ്രതിനിധികളും സംബന്ധിക്കും.