ആരാധനാലയ നിർമ്മാണം: അനുമതിക്കുള്ള അധികാരം ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്

തിരുവനന്തപുരം. മതപരമായ ആവശ്യത്തിനും, ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിർമിക്കുന്നതിനോ,  പുനർനിർമ്മിക്കുന്നതിനോ  അനുമതി നൽകുന്നതിനുള്ള  പൂർണമായ അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

നിലവിലെ വ്യവസ്ഥപ്രകാരം ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് കലക്ടറുടെ അനുമതി വേണം. ഇത് ഒഴിവാക്കിയാണ്   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൻറെ പൂർണമായ ചുമതല സർക്കാർ നൽകിയിരിക്കുന്നത്.