കെ സുധാകരൻ ഉറച്ചു തന്നെ, ചെന്നിത്തല മലക്കം മറിഞ്ഞു, ഷാനിമോൾ ക്ഷമ ചോദിച്ചു.കോഴിക്കോട്. മുഖ്യമന്ത്രി പിണറായി വിജയനെ കെ പി സി സി ഉപാധ്യക്ഷൻ കെ സുധാകരൻ ജാതി പറഞ്ഞു  അധിക്ഷേപിച്ചെന്ന്  പറഞ്ഞ് കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിക്ക്‌  ശമനം . കെ സുധാകരൻ ഐശ്വര്യ കേരള യാത്രയിലെ സ്വീകരണ പരിപാടിക്കിടെയാണ് പിണറായിയെ ചെത്ത്കാരന്റെ മകൻ എന്ന് പറഞ്ഞു ആക്ഷേപിച്ചത്. ഇത് പാർട്ടിയിൽ വലിയ ഒച്ചപ്പാടിന് കാരണമായി. 

ആദ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കെ സുധാകരനെതിരെ  രംഗത്തുവന്നത്. പിന്നീട് ഷാനിമോൾ ഉസ്മാനും രംഗത്തുവന്നു. എന്നാൽ കെ സുധാകരൻ തൻറെ നിലപാടിലുറച്ച് നിൽക്കുകയും പ്രതിപക്ഷ നേതാവിനേയും, ഷാനിമോൾ ഉസ്മാനെയും  വിമർശിച്ചു രംഗത്ത്  വന്നത് പ്രശ്നം  വഷളാക്കി. എഐസിസി  ഇടപെട്ടതും സുധാകരൻ വഴങ്ങിയില്ല. 

കോൺഗ്രസ്‌ പ്രവർത്തകർ  കെ സുധാകരന് ഒപ്പമാണെന്ന്  മനസ്സിലാക്കിയ രമേശ് ചെന്നിത്തല രാവിലെയോടെ  പ്രസ്താവന തിരുത്തി. സുധാകരൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു. ഇതോടെ ഷാനിമോൾ ഉസ്മാനും പറഞ്ഞത് തെറ്റായിപ്പോയെന്ന് പറഞ്ഞു ക്ഷമ ചോദിക്കുകയും  ചെയ്തു.ഇതോടെ കോൺഗ്രസിൽ ഈ വിഷയത്തിൽ ഉണ്ടായ ഭിന്നതയ്ക്ക് ശമനമായി.keyword:shanimol,usman