ജില്ലാ തല സെവൻസ് ഫുടബോൾ ടൂർണമെന്റ് ജേഴ്സികൾ പ്രകാശനം ചെയ്തു

കുമ്പള :സാമൂഹിക-സാംസ്കാരിക കായിക മേഖലയിൽ നീണ്ട പത്ത് വർഷത്തോളമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അൽ ബദരിയ സ്പോർട്സ് ക്ലബ് പെറുവാട് കടപ്പുറം  സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെൻറ്ൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള ജേഴ്‌സി   കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻന്റിങ് കമ്മറ്റി ചെയർമാൻ  അഷ്‌റഫ്  കർളയും കുമ്പള ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  നാസർ മൊഗ്രാലും ചേർന്ന് പ്രാകാശനം ചെയ്യുന്നു. അബ്‌കോ മുഹമ്മദ്‌. ഷറഫു പ്രസംഗിച്ചു.

കുമ്പള  ഖുബാ റെസ്റ്റോറന്റ്ൽ  നടന്ന  ചടങ്ങിൽ ക്ലബ് ഭാരവാഹികളയ  ഇബ്രാഹിം, സത്താർ,  റഫീഖ്. ഇബ്രാഹിം എം. അമീർ. ഹസൈനാർ. ഹബീബ്, നഹ്സാബ് , എന്നിവർ സംബന്ധിച്ചു.