എസ്.ഇ.യു സിവിൽ സർവ്വീസ് സംരക്ഷണയാത്ര ജില്ലയിലെ പ്രയാണം സമാപിച്ചു


കാസറഗോഡ് :  അവകാശ  ധ്വംസനങ്ങൾക്കെതിരെ സ്റ്റേറ്റ്  എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) സംസ്ഥാന കമ്മിറ്റി കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സിവിൽ സർവീസ് സംരക്ഷണ യാത്രയുടെ ജില്ലാതല പ്രയാണം സമാപിച്ചു. കാസറഗോഡ് നിന്ന് ആരംഭിച്ച ജാഥ കാഞ്ഞങ്ങാട്ടെ ഉജ്വല സ്വീകരണത്തിന് ശേഷം  തൃക്കരിപ്പൂരിലാണ് വൈകിട്ട് സമാപിച്ചത്. കാഞ്ഞങ്ങാട്ടെ സ്വീകരണ യോഗം എം എസ് എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു.എസ് ഇ യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി കെ അൻവർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്‌ നസീമ ടീച്ചർ മുഖ്യാതിഥിയായിരുന്നു. എസ് ഇ യു സംസ്ഥാന സെക്രട്ടറി മുഹമ്മദലി പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി .നൗഫൽ നെക്രാജെ സ്വാഗതവും സാദിഖ്‌ എം നന്ദിയും പറഞ്ഞു. 


തൃക്കരിപ്പൂർ നടന്ന ജില്ലാ തല സമാപന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരെയും പൊതുജനങ്ങളെയും ഒരേപോലെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും,  പിൻവാതിൽ നിയമനങ്ങളിലൂടെ സർക്കാർ സംവിധാനം അട്ടിമറിക്കുന്ന നിലപാടാണ് സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു.  എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് ടി.എ.സലീം അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് സംരക്ഷണ യാത്രാ പ്രമേയം സംസ്ഥാന ജനറൽ സെക്രട്ടറി സിബി മുഹമ്മദ് അവതരിപ്പിച്ചു. അഡ്വ.എം.ടി.പി.കരീം, റസാഖ് പുനത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം  ടി.എസ്.നജീബ്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ ആയിറ്റി,  വിവിധ സംഘടനാ ഭാരവാഹികളായ അത്താവുള്ള മാസ്റ്റർ, ശരീഫ് കേളോത്ത്,  എസ്.ഇ.യു നേതാക്കളായ നാസർ നങ്ങാരത്ത്, ഷഫീഖ്.ഒ.എം, അൻവർ.ടി.കെ, നൗഫൽ നെക്രാജെ, അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട പ്രസംഗിച്ചു.   സിവിൽ സർവീസ് സംരക്ഷണ യാത്രയ്ക്ക് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അഭിവാദ്യമർപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് എ.എം.അബൂബക്കർ മറുപടി പ്രസംഗം നടത്തി. മുഹമ്മദലി കെ.എൻ.പി സ്വാഗതവും സിയാദ്.പി നന്ദിയും പറഞ്ഞു. ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു.


keyword:seu