പൊളിച്ചെടുക്കൽ നയം നടപ്പായാൽ കേരളത്തിൽ 35 ലക്ഷം വാഹനങ്ങളെ ബാധിക്കും

തൃശ്ശൂർ. 20 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്നത് തടയുന്ന പൊളിച്ചടുക്കൽ നയം നടപ്പായാൽ കേരളത്തിലെ 35 ലക്ഷം വാഹനങ്ങളെ ബാധിക്കും. 20 വർഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങൾ കേരളത്തിൽ ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിൻറെ കണക്ക്. ഇതിൽ 70 ശതമാനവും ഇരുചക്രവാഹനങ്ങളാണ്, രണ്ടാം സ്ഥാനത്ത് കാറുകളും.

നിയമം നടത്തിയാൽ ഏറ്റവും വലിയ വാഹന വിപണി കേരളത്തിലാ  യിരിക്കും. നിലവിൽ കേരളത്തിൽ 1.41.84.184 വാഹനങ്ങളുണ്ട്.1,000 ആളുകൾക്ക് 425 വാഹനങ്ങൾ എന്ന നിലയിലാണ് കേരളത്തിലെ വാഹനപ്പെരുപ്പം. രാജ്യത്തെ ഏറ്റവും വാഹന സാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്.