കോവിഡ് വഴിമാറി: ഛത്തീസ്ഗഡിലും, സിക്കിമിലും സ്കൂളുകൾ തുറക്കുന്നു

റായ്‌പൂർ: കോവിഡ് -ലോക്ക് ഡൗൺ വഴിമാറിയതോടെ രാജ്യത്തെ  കൂടുതൽ സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കുന്നു. ഛത്തീസ്ഗഡ്ൽ 9 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഇന്നുമുതൽ സ്കൂളിൽ എത്തിത്തുടങ്ങി. കോളേജുകളും, സർവ്വകലാശാലകളും ഇന്ന് മുതൽ സാധാരണ പോലെ പ്രവർത്തിക്കും. 

സിക്കിമിൽ 11 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നുമുതൽ പ്രീപ്രൈമറി മുതൽ 5 വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടത്തും. 50 ശതമാനം കുട്ടികൾക്കാണ് പ്രവേശനം. ഉച്ചയ്ക്ക് 2 മണിവരെയാണ് ക്ലാസ്സ്‌.