സത്യസായി വീടുകളുടെ കൈമാറ്റം: ജില്ലാകളക്ടർക്കെതിരെ കേസ്.കാഞ്ഞങ്ങട്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി  നിർമ്മിച്ച വീടുകൾ അർഹതപ്പെട്ടവർക്ക് കൈമാറാത്ത സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ സത്യസായി ഓർഫനേജ് ട്രസ്റ്റ് ഹൈകോടതിയിൽ കേസ് നൽകി. ദുരിതബാധിതർക്കായി ട്രസ്റ്റ്‌ ഇരിയയിലും, എൻമകജെയിലും  നിർമ്മിച്ച 59വീടുകലാണ്  കാടുമൂടി ഒഴിഞ്ഞു  കിടക്കുന്നത്.

വീടുകൾ  ഒഴിഞ്ഞു കിടക്കുന്നതിൽ നേരത്തെ  ട്രസ്റ്റ് മനുഷ്യാവകാശകമ്മീഷനേയും  സമീപിച്ചിരുന്നു. കമ്മീഷൻ കളക്ടറോട്  വിശദീകരണവും ചോദിച്ചിരുന്നു. ഇതിനുപുറമെയാണ് കലക്ടർക്കെതിരെ  ഹൈക്കോടതിയെയും  സമീപിച്ചത്.

keyword:sathyasai,homes