മൊഗ്രാൽ സാധു സഹായ സംരക്ഷണസമിതി വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും സംഭാവന ബോക്സുകൾ സ്ഥാപിക്കും.മൊഗ്രാൽ: നാട്ടിലെ നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിക്കാൻ രൂപീകൃതമായ മൊഗ്രാൽ  സാധു സഹായ സംരക്ഷണ സമിതി പ്രവർത്തന ഫണ്ട്‌ സ്വരൂപിക്കാൻ വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും സംഭാവനാപെട്ടികൾ  സ്ഥാപിക്കും.

കഴിഞ്ഞ ഏഴ് വർഷമായി മൊഗ്രാലിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് സാധു സഹായ സംരക്ഷണസമിതി. ഇതിനകം തന്നെ നൂറുകണക്കിന് നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് സംഘടന ധനസഹായവും, സ്വർണവും  നൽകി സഹായിച്ചു വരുന്നുണ്ട്. അതുപോലെ നിർധന രോഗികൾക്കും,  വീട് നിർമാണത്തിനും  സഹായം നൽകാറുണ്ട്. ഇതിൻറെ ഭാഗമായാണ് ഇപ്പോൾ സംഭാവനാ ബോക്സുകൾ  സ്ഥാപിക്കുന്നത്.. 

സംഭാവനാപെട്ടിയിൽ ആദ്യ തുക നിക്ഷേപിച്ചു സയ്യിദ് ഉമ്മർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൾ ഉദ്ഘാടനം നിർവഹിച്ചു. സാധു  സഹായ സംരക്ഷണസമിതി ജനറൽ സെക്രട്ടറി നാസർ, ഭാരവാഹികളായ അഷ്‌റഫ്‌, ലത്തീഫ്, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് നാസർ മൊഗ്രാൽ, പഞ്ചായത്ത് അംഗം സി എം മുഹമ്മദ്, ടി എം സുഹൈബ്, കുഞ്ഞഹമ്മദ് മൊഗ്രാൽ, റിയാസ് മൊഗ്രാൽ, നൂറുൽ അമീൻ യു എം തുടങ്ങിയവർ സംബന്ധിച്ചു.

keyword:mogral,sadhu,sahaya,samithi