തൊഴിലുറപ്പ് ജോലിക്കിടെ മരിച്ചാൽ മുക്കാൽ ലക്ഷം രൂപ സഹായം

തിരുവനന്തപുരം. ജോലിക്കിടെ അപകടം സംഭവിചുള്ള  മരണം കൂടാതെ കുഴഞ്ഞു വീണും,  ഹൃദയാഘാതത്താലും  മരിച്ചാലും തൊഴിലുറപ്പ്  തൊഴിലാളികളുടെ അവകാശികൾക്ക് 75,000 രൂപ സഹായമായി ലഭിക്കും. അപകടത്തിൽ സ്ഥായിയായ  അംഗവൈകല്യം സംഭവിച്ചാലും ഈ തുകയ്ക്ക്  അർഹതയുണ്ട്.

തൊഴിലാളികൾക്കൊപ്പം തൊഴിൽ സ്ഥലത്ത് എത്തുന്ന  കുട്ടികൾക്ക്‌ മരണമോ, സ്ഥിരമായ അംഗവൈകല്യമോ ഉണ്ടായാൽ  രക്ഷകർത്താവിന് 37.500 രൂപ ലഭിക്കും. മരണം നടന്ന്  അഞ്ചു ദിവസത്തിനകം ഗ്രാമപഞ്ചായത്ത് പണം അനുവദിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകി.