വരുന്നൂ, 1723 വഴിയോര വിശ്രമ കേന്ദ്രങ്ങൾ. നടത്തിപ്പ് കുടുംബശ്രീക്ക്

കണ്ണൂർ. സഞ്ചാരികളുടെയും ദീർഘദൂര യാത്രക്കാരുടെയും സൗകര്യത്തിനായി വഴിയോര വിശ്രമത്തിനായി 1223 കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ഇവയിൽ 620 എണ്ണം നാല് മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. ബാക്കി അടുത്ത ഓണക്കാലത്തോടെയും. 

സമസ്ഥാന സർക്കാരിൻറെ 12ഇന  പരിപാടിയുടെ ഭാഗമായ "ടേക്ക് എ ബ്രേക്ക്‌ '' ഉൾപ്പെടുത്തിയാണ് ഇവ നിർമ്മിക്കുന്നത്. കാസർഗോഡ് 36വിശ്രമ  കേന്ദ്രങ്ങൾ നിർമ്മിക്കും. ബാക്കിയുള്ളവ  മറ്റ് ജില്ലകളിലും.

സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കണ്ടെത്തിയാണ് വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. 238 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

വിശ്രമ കേന്ദ്രങ്ങളിൽ ശൗചാലയം, വിശ്രമമുറി,മുലയൂട്ടൽ  സൗകര്യങ്ങൾ തുടങ്ങിയവയാണ് ഒരുക്കുന്നത്. ഒറ്റ നിലയിലും  രണ്ടു നിലകളിലുമായി കെട്ടിടമുണ്ടാകും. കുടുംബശ്രീക്കാർക്കാണ് പരിപാലന ചുമതല. ഇതിനായി കേന്ദ്രത്തിൽ രണ്ടുപേരെ ചുമതലപ്പെടുത്തും".പേ ആൻഡ് യൂസ് " ഈ രീതിയിലാണ് ഇവയുടെ  നടത്തിപ്പ്.