റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കാരുണ്യ സ്പർശം സംഗമം നടത്തി

കുമ്പള: റിയാദ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പഞ്ചായത്ത് പരിധിയിലെ രണ്ട് കുടുംബത്തിന് ചികിൽസ - വിവാഹ ധനസഹായം വിതരണം ചെയ്തു. കുമ്പള ബാഫഖി തങ്ങൾ സൗധത്തിൽ ചേർന്ന കാരുണ്യ സ്പർശം സംഗമത്തിൽ വെച്ചായിരുന്നു.  ചടങ്ങ് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സക്കീർ അഹ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജന:സെക്രട്ടറി എം അബ്ബാസ് ഉത്ഘാടനം ചെയ്തു.  സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു, റിയാദ് കെ എം സി സി മണ്ഡലം പ്രിസിഡ ണ്ട് മുഹമ്മദ് കുഞ്ഞി കരക്കണ്ടം, ജില്ല ട്രഷറർ ഇബ്രാഹിം കടമ്പാർ, സെക്രട്ടറി ഇബ്രാഹിം ഗുഡ്ഡ ഗിരി, മുഹമ്മദ് സാഹിബ്, റൗഫ് മണ്ണാട്ടി, സെഡ് എ മൊഗ്രാൽ, എം ജി എ റഹ്മാൻ, ടി എം ശുഹൈബ്, ഇബ്രാഹിം ഹാജി ബത്തേരി, കെ വി യൂസുഫ്, അഹ്മദ് കുഞ്ഞി ഗുദർ, അസീസ് കളത്തൂർ, ബി എ റഹ്മാൻ ആരിക്കാടി, എം പി ഖാലിദ്, കെ എം അബ്ബാസ്, അബ്ബാസ് അലി, അബ്ദുല്ല കൊടിയമ്മ സംബന്ധിച്ചു.