ചൂടിന് കാഠിന്യമേറി, ജോലി സമയം ക്രമീകരിച്ചു

തിരുവനന്തപുരം. പകൽ താപനില വർധിച്ച  സാഹചര്യത്തിൽ വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു ലേബർ  കമ്മിഷൻ ഉത്തരവിറക്കി.

ഇന്ന് മുതൽ ഏപ്രിൽ 30 വരെ എല്ലാ തൊഴിലാളികൾക്കും  ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7മണി മുതൽ വൈകുന്നേരം 7 മണിവരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറാക്കി.